परात्रिंशिका
Parātriṃśikā
- 1 śrīdevy uvāca | anuttaraṃ kathaṃ deva svataḥ kaulikasiddhidam … ശ്രീദേവി പറഞ്ഞു — ഹേ ദേവ, ഏതൊന്നു സ്വയമേവ കൗലികസിദ്ധിയെ (കുലത്തിന്റേതായ ശക്തിയെ)…
- 2 etad guhyaṃ mahāguhyaṃ kathayasva mama prabho | hṛdayasthā … ഹേ പ്രഭോ, ഈ ഗുഹ്യത്തെ, ഈ മഹാഗുഹ്യത്തെ എനിക്കു പറഞ്ഞുതന്നാലും — ഹൃദയത്തിൽ വസിക്കുന്ന ഏതൊരു…
- 3 tām me kathaya deveśa yena tṛptiṃ vrajāmy aham … ഹേ ദേവേശ, ഏതിനാൽ ഞാൻ തൃപ്തി പ്രാപിക്കുമോ, അവളെക്കുറിച്ച് എനിക്കു പറഞ്ഞുതന്നാലും.
- 4 kathayāmi na saṃdehaḥ sadyaḥ kaulikasiddhidam | kauliko 'yaṃ … ഞാൻ (അതിനെ) പറയുന്നു, സന്ദേഹമില്ല — തത്ക്ഷണം കൗലികസിദ്ധിയെ പ്രദാനംചെയ്യുന്ന അതിനെ.
- 5 athādyās tithayaḥ sarve svarā bindvavasānakāḥ | tadantaḥ kālayogena … ഇനി, ആദ്യങ്ങളായ തിഥികളെല്ലാം ബിന്ദുവിൽ (അനുസ്വാരത്തിൽ) അവസാനിക്കുന്ന സ്വരങ്ങളാകുന്നു;
- 6 pṛthivyādīni tattvāni puruṣāntāni pañcasu | kramāt kādiṣu vargeṣu … ഹേ സുവ്രതേ, പൃഥിവി മുതൽ പുരുഷൻവരെയുള്ള തത്ത്വങ്ങൾ, ക്രമമായി, 'ക'യിൽ ആരംഭിച്ച് 'മ'യിൽ…
- 7 vāyvagnisalilendrāṇāṃ dhāraṇānāṃ catuṣṭayam | tadūrdhve śādivikhyātam purastād brahmapañcakam (പിന്നെ) വായു, അഗ്നി, സലിലം, ഇന്ദ്രൻ എന്നിവയുടെ ധാരണകളുടെ ചതുഷ്ടയം (നാലെണ്ണത്തിന്റെ…
- 8 amūlā tatkramā jñeyā kṣāntā sṛṣṭir udāhṛtā | sarveṣāṃ … മൂലരഹിതയായി, ആ ക്രമമുള്ളവളായി, 'ക്ഷ'യിൽ അവസാനിക്കുന്നവളായി — ഇതാണ് സൃഷ്ടി (അക്ഷരങ്ങളുടെ…
- 9 iyaṃ yoniḥ samākhyātā sarvatantreṣu sarvadā | caturdaśayutaṃ bhadre … സർവതന്ത്രങ്ങളിലും എപ്പോഴും ഇതാണ് യോനി (ഗർഭം, സ്രോതസ്സ്) എന്നു സമാഖ്യാതമായിരിക്കുന്നു.
- 10 etan nā yoginījāto nā rudro labhate sphuṭam | … യോഗിനിയിൽ ജനിച്ച ഒരുവനോ ഒരു രുദ്രനോ ഇതിനെ സ്ഫുടമായി പ്രാപിക്കുന്നില്ല — ദേവദേവന്റെ ഈ…
- 11 asyoccāre kṛte samyaṅ mantramudrāgaṇo mahān | sadyaḥ sanmukhatām … ഇതിന്റെ ഉച്ചാരം സമ്യക്കായി ചെയ്യപ്പെടുമ്പോൾ, മന്ത്രമുദ്രകളുടെ മഹത്തായ ഗണം തത്ക്ഷണം…
- 12 muhūrtaṃ smarate yas tu cumbake nābhimudritaḥ | sa … നാഭിയിൽ മുദ്രിതനായി, ചുംബകത്തിൽ (സംഗമസ്ഥാനത്ത്) ഒരു മുഹൂർത്തനേരത്തേക്കെങ്കിലും ഇതിനെ…
- 13 atītānāgatānarthān pṛṣṭo 'sau kathayaty api | praharād yad … ചോദിക്കപ്പെട്ടാൽ അവൻ അതീതവും അനാഗതവുമായ വിഷയങ്ങളെപ്പോലും പറയുന്നു;
- 14 sakṣāt paśyaty asaṃdigdham ākṛṣṭaṃ rudrasaktibhiḥ | praharadvayamātreṇa vyomastho … രുദ്രശക്തികളാൽ ആകൃഷ്ടമായ (ദേവതയെ) അവൻ സന്ദേഹമെന്യേ സാക്ഷാത്തായി ദർശിക്കുന്നു;
- 15 trayeṇa mātaraḥ sarvā yogesvaryo mahābalāḥ | vīrā vīresvarāḥ … ഈ ത്രയത്താൽ സകല മാതൃകകളും, മഹാബലകളായ യോഗേശ്വരിമാരും, വീരന്മാരും, വീരേശ്വരന്മാരും,…
- 16 āgatya samayaṃ dattvā bhairaveṇa pracoditāḥ | yacchanti paramāṃ … (അവരെല്ലാം) വന്ന്, സമയത്തെ (പ്രതിജ്ഞയെ) നൽകി, ഭൈരവനാൽ പ്രചോദിതരായി, പരമമായ സിദ്ധിയെ, അഥവാ…
- 17 anena siddhāḥ setsyanti sādhayanti ca mantriṇaḥ ഇതിനാൽ സിദ്ധന്മാർ സിദ്ധി പ്രാപിക്കും, മന്ത്രികളും (മന്ത്രസാധകരും) തങ്ങളുടെ ലക്ഷ്യങ്ങൾ…
- 18 yatkiṃcid bhairave tantre sarvam asmāt prasidhyati | mantravīryasamāveśaprabhāvān … ഭൈരവതന്ത്രത്തിൽ എന്തുണ്ടോ അതെല്ലാം ഇതിൽനിന്നു സിദ്ധിക്കുന്നു — മന്ത്രവീര്യത്തിലെ…
- 19 adṛṣṭama.ṅdalo 'py evam yaḥ kaścid vetti tattvataḥ | … മണ്ഡലം കാണാത്തവനായാലും, ഇപ്രകാരം ഇതിനെ തത്ത്വതഃ ആരെങ്കിലും അറിയുന്നുവോ, അവൻ എപ്പോഴും…
- 20 anena jñātamātreṇa jñāyate sarvaśaktibhiḥ | śākinīkulasāmānyo bhaved yogaṃ … ഇതിന്റെ കേവലജ്ഞാനംകൊണ്ടുമാത്രം (സാധകൻ) സർവശക്തികളാലും അറിയപ്പെടുന്നു;
- 21 avidhijño vidhānajño jāyate yajanaṃ prati | kālāgnim āditaḥ … വിധിയറിയാത്തവൻപോലും യജനത്തെ സംബന്ധിച്ച് വിധാനജ്ഞനായി (രീതിയറിയുന്നവനായി) ഭവിക്കുന്നു —…
- 22 śivo viśvadyanantāntaḥ paraṃ śaktitrayaṃ matam | tadantar varti … ശിവൻ, വിശ്വം മുതൽ അനന്തൻവരെ (വ്യാപിച്ച്), അതിനപ്പുറവും — ശക്തിത്രയം ഇപ്രകാരം മതമാകുന്നു;
- 23 aṇur viśuddham acirād aisvaraṃ jñānam aśnute | taccodakaḥ … അണു (ബദ്ധജീവൻ) അചിരേണ വിശുദ്ധമായ ഐശ്വരജ്ഞാനത്തെ (ഈശ്വരസംബന്ധിയായ ജ്ഞാനത്തെ)…
- 24 sarvago nirmalaḥ svacchas tṛptaḥ svāyatanaḥ śuciḥ | yathā … സർവഗതനായി, നിർമലനായി, സ്വച്ഛനായി, തൃപ്തനായി, സ്വായതനനായി (സ്വന്തം ആധാരത്തിൽ…
- 25 tathā hṛdayabījasthaṃ jagad etac carācaram | evaṃ yo … അപ്രകാരംതന്നെ ചരാചരമായ ഈ ജഗത്തു മുഴുവൻ ഹൃദയബീജത്തിൽ സ്ഥിതിചെയ്യുന്നു.
- 26 dīkṣā bhavaty asaṃdigdhā tilājyāhutivarjitā | mūrdhni vaktre ca … ദീക്ഷ, സന്ദേഹമെന്യേ, തിലത്തിന്റെയും ആജ്യത്തിന്റെയും (നെയ്യിന്റെയും) ആഹുതികൂടാതെതന്നെ…
- 27 nyāsaṃ krtvā śikhāṃ baddhvā saptaviṃsatimantritām | ekaikena diśāṃ … ന്യാസംചെയ്ത്, ഇരുപത്തിയേഴുവട്ടം മന്ത്രിതമായ ശിഖയെ (ചൂഡയെ) ബന്ധിച്ച്, ഓരോന്നുകൊണ്ടും (ഓരോ…
- 28 tālatrayam purā dattvā saśabdaṃ vighnaśāntaye | śikhāsaṃkhyābhijaptena toyenābhyukṣayet … വിഘ്നശാന്തിക്കായി ആദ്യം മൂന്നു താളം സശബ്ദമായി നൽകി (കൊട്ടി), പിന്നെ ശിഖയുടെ…
- 29 puṣpādikaṃ kramāt sarvaṃ liṅgaṃ vā stha.ṅdilaṃ ca vā … പുഷ്പാദികളെല്ലാം ക്രമമായി, അഥവാ ലിംഗം, അഥവാ സ്ഥണ്ഡിലം (വേദീഭൂമി) — പതിന്നാലുവട്ടം…
- 30 tatra sṛṣṭiṃ yajed vīraḥ punar evāsanaṃ tataḥ | … അവിടെ വീരൻ സൃഷ്ടിയെ (വർണസൃഷ്ടിക്രമത്തെ) യജിക്കണം, പിന്നെ വീണ്ടും ആസനത്തെ;
- 31 sarvatattvasusampūrṇām sarvāvayavaśobhitām | yajed devīṃ mahābhāgā saptaviṃśatimantritām സർവതത്ത്വങ്ങളാൽ സുസമ്പൂർണയും, സർവാവയവങ്ങളാൽ ശോഭിതയും, ഇരുപത്തിയേഴുവട്ടം മന്ത്രിതയുമായ…
- 32 tataḥ sugandhipuṣpaiś ca yathāśaktyā samarcayet | pūjayet parayā … പിന്നെ സുഗന്ധിപുഷ്പങ്ങൾകൊണ്ട് യഥാശക്തി സമർചനംചെയ്യണം, പരമമായ ഭക്തിയോടെ പൂജിക്കണം, സ്വന്തം…
- 33 evaṃ yajanam ākhyātam agnikārye 'py ayaṃ vidhiḥ | … ഇപ്രകാരം യജനം ആഖ്യാതമായി;
- 34 ādyantarahitam bījaṃ vikasat tithimadhyagam | hṛtpadmāntargataṃ dhyāyet somāṃśuṃ … ആദ്യന്തരഹിതമായി, വികസിച്ചുകൊണ്ട്, തിഥികളുടെ (സ്വരങ്ങളുടെ) മധ്യത്തിൽ സ്ഥിതമായി,…
- 35 yān yān kāmayate kāmāṃs tān tāñ cchīghram avāpnuyāt … ഏതേതു കാമങ്ങളെ അവൻ കാമിക്കുന്നുവോ, അവയവയെ അവൻ ശീഘ്രം പ്രാപിക്കും;
- 36 evaṃ mantraphalāvaptir ity etad rudrayāmalam | etad abhyāsataḥ … ഇപ്രകാരമാണ് മന്ത്രഫലാവാപ്തി — ഇതാണ് രുദ്രയാമലം.