सत्यमेवं तथापीह सुवर्णं ज्ञातमात्रकम् ।
मूल्यादिनोपभोगाय दानार्थमुपयुज्यते ॥३॥
satyamevaṃ tathāpīha suvarṇaṃ jñātamātrakam |
mūlyādinopabhogāya dānārthamupayujyate
ശരി, അവ്വണ്ണംതന്നെ; എങ്കിലും ഇവിടെ ഒരിക്കൽ അറിയപ്പെട്ടമാത്രയിലുള്ള സ്വർണം മൂല്യാദികളാൽ ഉപഭോഗത്തിനും ദാനത്തിനും ഉപയോഗപ്പെടുന്നു (അതിനാൽ തിരിച്ചറിവിന് വ്യാവഹാരികഫലമുണ്ട്).