The Vision of Śiva· 7.13 / 122

The Vision of Śiva7.13

7.13
समस्तचित्रकार्यान्तर्गर्भिणी शिंबिकाकृतिः । स्वरूपाह्लादनिर्मुक्तिरहितेच्छोदयोद्गमः ॥१३॥
samastacitrakāryāntargarbhiṇī śiṃbikākṛtiḥ | svarūpāhlādanirmuktirahitecchodayodgamaḥ
— സമസ്തചിത്രകാര്യങ്ങളെയും ഉള്ളിൽ ഗർഭത്തിലേന്തിയത് ; — വിത്തിന്റെ കായുടെ ആകൃതിയുള്ളത് ; — (ശിവന്റെ) സ്വരൂപാഹ്ലാദത്തിൽനിന്ന് നിർമുക്തമല്ലാത്ത ഇച്ഛോദയത്തിന്റെ ഉദ്ഗമം

(ആ ഇച്ഛ) സമസ്തചിത്രകാര്യങ്ങളെയും ഉള്ളിൽ ഗർഭത്തിലേന്തിയ വിത്തിന്റെ കായ്പോലെയാകുന്നു; ഇച്ഛയുടെ ഉദയത്തിന്റെ ഉദ്ഗമം (ശിവന്റെ) സ്വരൂപാഹ്ലാദത്തിൽനിന്ന് നിർമുക്തമല്ല (വേർപെട്ടതല്ല).