सूक्ष्मत्वात्तर्ह्यदृश्यत्वमस्पृश्यत्वममूर्तता ।
तैरदृश्यैर्यदारब्धं तत्तथैवाथ संहतेः ॥८५॥
sūkṣmatvāttarhyadṛśyatvamaspṛśyatvamamūrtatā |
tairadṛśyairyadārabdhaṃ tattathaivātha saṃhateḥ
"സൂക്ഷ്മത്വം മൂലം അദൃശ്യത്വവും അസ്പൃശ്യത്വവും അമൂർത്തതയും (ഉണ്ട്)" എങ്കിൽ — ആ അദൃശ്യങ്ങളാൽ (അണുക്കളാൽ) യാതൊന്ന് ആരംഭിക്കപ്പെട്ടോ (നിർമിക്കപ്പെട്ടോ) അതും അപ്രകാരംതന്നെ (അദൃശ്യമാകും); അല്ലെങ്കിൽ സംഹതിയിൽനിന്ന് (കൂടിച്ചേരലിൽനിന്ന് ദൃശ്യത ഉണ്ടെങ്കിൽ) —