गोलकं न प्रयातीह शक्तेरव्यतिरेकतः ।
शक्तिमद्भोगतायां वा तत्रैव यदि वेदनम् ॥२४॥
golakaṃ na prayātīha śakteravyatirekataḥ |
śaktimadbhogatāyāṃ vā tatraiva yadi vedanam
(കണ്ണിന്റെ) ഗോലകം (നേത്രഗോളം) ഇവിടെ പുറത്തേക്കു പോകുന്നില്ലല്ലോ — ശക്തി (അതിൽനിന്ന്) അവ്യതിരിക്തമായതുകൊണ്ട്; അല്ലെങ്കിൽ ശക്തിമാന്റെ (ആത്മാവിന്റെ) ഭോഗതയിൽ (അനുഭവത്തിൽ) അവിടെത്തന്നെ (ആത്മാവിലുള്ളിടത്തുതന്നെ) വേദനം (ജ്ഞാനം) ഉണ്ടെങ്കിൽ —