वदामस्ते किं वा जननि वयमुच्चैर्जडधियो
न धाता नापीशो हरिरपि न ते वेत्ति परमम् ।
तथापि त्वद्भक्तिर्मुखरयति चास्माकममिते
तदेतत्क्षन्तव्यं न खलु पशुरोषः समुचितः ॥९॥
vadāmas te kiṃ vā janani vayam uccair jaḍa-dhiyo |
na dhātā nāpīśo harir api na te vetti paramam |
tathāpi tvad-bhaktir mukharayati cāsmākam amite |
tad etat kṣantavyaṃ na khalu paśu-roṣaḥ samucitaḥ ||9||
അമ്മേ, ഞങ്ങൾ — അത്യന്തം ജഡബുദ്ധികൾ — അവിടത്തെപ്പറ്റി എന്തു പറയാൻ? ധാതാവിനോ [ബ്രഹ്മാവിനോ], ഈശനോ [ശിവനോ], ഹരിക്കോ [വിഷ്ണുവിനോ] അവിടത്തെ പരമസ്വരൂപം അറിയില്ല. എങ്കിലും, ഹേ അമിതേ, അവിടത്തോടുള്ള ഭക്തി ഞങ്ങളെ വാചാലരാക്കുന്നു — അതിനാൽ ഇതു ക്ഷമിച്ചാലും; പശുവിനോട് [ബദ്ധജീവിയോട്] രോഷം ഉചിതമല്ലല്ലോ.