तत्र घटिका तिथिः मासो वर्षं च वर्षसमूहात्मा इति समस्तः कालः परिसमाप्यते । तत्र सपञ्चांशे अङ्गुले चषक इति स्थित्या घटिकोदयः घटिका हि षष्ट्या चषकैः तस्मात् द्वासप्तत्यङ्गुला भवति
Transliteration (IAST)
tatra ghaṭikā tithiḥ māso varṣaṃ ca varṣasamūhātmā iti samastaḥ kālaḥ parisamāpyate | tatra sapañcāṃśe aṅgule caṣaka iti sthityā ghaṭikodayaḥ ghaṭikā hi ṣaṣṭyā caṣakaiḥ tasmāt dvāsaptatyaṅgulā bhavati
അവിടെ ഘടിക, തിഥി, മാസം, വർഷം, വർഷസമൂഹം എന്നിങ്ങനെ സമസ്തകാലവും പരിസമാപ്തമാകുന്നു. അവിടെ അഞ്ചിലൊന്നു ഭാഗംകൂടിയ ഒരംഗുലത്തിൽ ഒരു ചഷകം എന്ന സ്ഥിതിയാൽ ഘടികോദയം; എന്തെന്നാൽ ഘടിക അറുപതു ചഷകങ്ങളാലുള്ളതാണ്; അതിനാൽ അത് എഴുപത്തിരണ്ട് അംഗുലമാകുന്നു.