व्याप्तिदार्ढ्ये नक्तमेकं चन्द्रं वात्मानमुत्थितम् ।
विचिन्त्य प्रस्रवन्तं के कस्याप्याप्यायनं भवेत् ॥७५॥
vyāptidārḍhye naktamekaṃ candraṃ vātmānamutthitam |
vicintya prasravantaṃ ke kasyāpyāpyāyanaṃ bhavet
വ്യാപ്തി ദൃഢമായിരിക്കെ, രാത്രിയിൽ ഒരേയൊരു ചന്ദ്രനായോ, അല്ലെങ്കിൽ ഉദിച്ചുയർന്ന തന്നെത്തന്നെയോ ഏതെങ്കിലുമൊരുവന്റെ ശിരസ്സിന്മേൽ (അമൃതം) പ്രസ്രവിക്കുന്നതായി വിചിന്തനം ചെയ്താൽ (അവന്റെ) ആപ്യായനം (പോഷണം, ക്ഷേമം) ഉണ്ടാകും (പുഷ്ടിവിധി).