सर्वेषां सर्वदेहस्था संवित्केन निवार्यते ।
कर्मणामानुरूप्याच्चेत् संविद्बाधा न कर्मभिः ॥१०२॥
sarveṣāṃ sarvadehasthā saṃvitkena nivāryate |
karmaṇāmānurūpyāccet saṃvidbādhā na karmabhiḥ
സർവദേഹങ്ങളിലും സ്ഥിതമായ സർവരുടെയും സംവിത്ത് ഏതിനാൽ നിവാരണം ചെയ്യപ്പെടുന്നു? കർമങ്ങൾക്ക് അനുരൂപമായി(ട്ടാണ്) എന്നെങ്കിൽ — കർമങ്ങളാൽ സംവിത്തിന് ബാധയില്ല (തിരോധാനമേയുള്ളൂ).