Verses on the Recognition of the Lord12.16
अत एव विभक्त्यर्थः प्रमात्रेकसमाश्रयः
क्रियाकारकभावाख्यो युक्तो भावसमन्वयः ॥१६॥
ata eva vibhaktyarthaḥ pramātrekasamāśrayaḥ
kriyākārakabhāvākhyo yukto bhāvasamanvayaḥ
— അതഃ ഏവ — ഇതുകൊണ്ടുതന്നെ ; — വിഭക്ത്യർഥഃ — വിഭക്ത്യർഥം (വിഭക്തിയുടെ അർഥം) ; — പ്രമാത്രേകസമാശ്രയഃ — ഏകപ്രമാതാവിനെ സമാശ്രയിക്കുന്നത് ; — ക്രിയാകാരകഭാവാഖ്യഃ — ക്രിയാ-കാരകഭാവം എന്നു വിളിക്കപ്പെടുന്നത് ; — യുക്തഃ — യുക്തമാകുന്നു ; — ഭാവസമന്വയഃ — ഭാവസമന്വയം (ഭാവങ്ങളുടെ കൂട്ടിയിണക്കം) ഇതുകൊണ്ടുതന്നെ, ഏകപ്രമാതാവിനെ സമാശ്രയിക്കുന്നതും ക്രിയാ-കാരകഭാവം എന്നു വിളിക്കപ്പെടുന്നതുമായ വിഭക്ത്യർഥം (വിഭക്തിയുടെ അർഥം), ഭാവസമന്വയം (ഭാവങ്ങളുടെ കൂട്ടിയിണക്കം), യുക്തമാകുന്നു.