Verses on the Recognition of the Lord11.5
तथैव सद्घटद्रव्यकाञ्चनोज्ज्वलतादयः
आभासभेदा भिन्नार्थकारिणस् ते पदं ध्वनेः ॥५॥
tathaiva sadghaṭadravyakāñcanojjvalatādayaḥ
ābhāsabhedā bhinnārthakāriṇas te padaṃ dhvaneḥ
— തഥാ ഏവ — അവ്വണ്ണംതന്നെ ; — സദ്ഘടദ്രവ്യകാഞ്ചനോജ്ജ്വലതാദയഃ — സത്ത്, ഘടം, ദ്രവ്യം, കാഞ്ചനം, ഉജ്ജ്വലത മുതലായവ ; — ആഭാസഭേദാഃ — ആഭാസഭേദങ്ങൾ ; — ഭിന്നാർഥകാരിണഃ — ഭിന്നങ്ങളായ അർഥങ്ങളെ ഉണ്ടാക്കുന്നവ ; — തേ — അവ ; — പദം — പദം, ആധാരം ; — ധ്വനേഃ — ധ്വനിയുടെ (ശബ്ദത്തിന്റെ) (ഷഷ്ഠി) അവ്വണ്ണംതന്നെ, സത്ത്, ഘടം, ദ്രവ്യം, കാഞ്ചനം, ഉജ്ജ്വലത മുതലായ ഈ ആഭാസഭേദങ്ങൾ, ഭിന്നങ്ങളായ അർഥങ്ങളെ ഉണ്ടാക്കുന്നവയായി, ധ്വനിയുടെ (ശബ്ദത്തിന്റെ) പദമാകുന്നു (ആധാരമാകുന്നു).