अनुवृत्तिः किमाधिक्याद्रागाद् वा तर्हि दूषणम् ।
अनादिशिवतत्त्वस्य स्वामोदं किं न विद्यते ॥१११॥
anuvṛttiḥ kimādhikyādrāgād vā tarhi dūṣaṇam |
anādiśivatattvasya svāmodaṃ kiṃ na vidyate
(ആക്ഷേപം:) ഈ അനുവൃത്തി (ശിവന്റെ വ്യാപാരം) ആധിക്യം നിമിത്തമോ, അല്ലെങ്കിൽ രാഗം നിമിത്തമോ? — എങ്കിൽ (അവനിൽ) ദൂഷണമാകും. (ഉത്തരം:) അനാദിയായ ശിവതത്ത്വത്തിന് സ്വന്തമായ ആമോദം (സ്വാഭാവികമായ ആനന്ദം) ഉണ്ടല്ലയോ?