The Vision of Śiva· 7.18 / 122

The Vision of Śiva7.18

7.18
स्वानन्दैकरसाह्लादी स्वकार्यार्थशरीरवान् । तथास्थितस्य ध्यानेन बोधाद्वा तत्स्वरूपभाक् ॥१८॥
svānandaikarasāhlādī svakāryārthaśarīravān | tathāsthitasya dhyānena bodhādvā tatsvarūpabhāk
— സ്വാനന്ദത്തിന്റെ ഏകരസത്താൽ ആഹ്ലാദിക്കുന്നത് ; — സ്വന്തം കാര്യങ്ങളാകുന്ന അർഥങ്ങളെ ശരീരമാക്കിയത് ; — അവ്വണ്ണം സ്ഥിതനായവന്റെ ; — ധ്യാനത്താൽ ; — അല്ലെങ്കിൽ ബോധത്താൽ ; — ആ സ്വരൂപത്തെ പ്രാപിക്കുന്നവൻ

(ആ ഇച്ഛ) സ്വാനന്ദത്തിന്റെ ഏകരസത്താൽ ആഹ്ലാദിക്കുന്നതും, സ്വന്തം കാര്യങ്ങളാകുന്ന അർഥങ്ങളെ ശരീരമാക്കിയതുമാകുന്നു; അവ്വണ്ണം സ്ഥിതനായവൻ (സാധകൻ) ധ്യാനത്താലോ (സാക്ഷാത്)ബോധത്താലോ ആ സ്വരൂപത്തെ പ്രാപിക്കുന്നു.