व्यामिश्रेणेव वाक्येन बुद्धिं मोहयसीव मे ।
तदेकं वद निश्चित्य येन श्रेयोऽहमाप्नुयाम् ॥
३-२ ॥
vyāmiśreṇeva vākyena buddhiṃ mohayasīva me |
tadekaṃ vada niścitya yena śreyo'hamāpnuyām ||
3-2 ||
കൂടിക്കുഴഞ്ഞതുപോലുള്ള വാക്കുകൊണ്ട് അങ്ങ് എന്റെ ബുദ്ധിയെ മോഹിപ്പിക്കുന്നതുപോലെ തോന്നുന്നു; ഏതുകൊണ്ടു ഞാൻ ശ്രേയസ്സു പ്രാപിക്കുമോ, ആ ഒന്നിനെ നിശ്ചയിച്ചു പറയുക.