Bhagavad Gītā (Kashmirian recension)· 3.10 / 48

Bhagavad Gītā (Kashmirian recension)3.10

3.10
सहयज्ञाः प्रजाः सृष्ट्वा पुरोवाच प्रजापतिः । अनेन प्रसविष्यध्वमेष वोऽस्त्विष्टकामधुक् ॥ ३-१० ॥
sahayajñāḥ prajāḥ sṛṣṭvā purovāca prajāpatiḥ | anena prasaviṣyadhvameṣa vo'stviṣṭakāmadhuk || 3-10 ||
— യജ്ഞത്തോടുകൂടി പ്രജകളെ സൃഷ്ടിച്ച് ; — പണ്ടു പ്രജാപതി പറഞ്ഞു ; — ഇതുകൊണ്ടു നിങ്ങൾ വർധിക്കുവിൻ ; — ഇതു നിങ്ങൾക്ക് അഭീഷ്ടം നൽകുന്ന കാമധേനുവായിരിക്കട്ടെ

പണ്ടു പ്രജാപതി പ്രജകളെ യജ്ഞത്തോടുകൂടി സൃഷ്ടിച്ചിട്ടു പറഞ്ഞു: 'ഇതുകൊണ്ടു നിങ്ങൾ വർധിക്കുവിൻ; ഇതു നിങ്ങൾക്ക് അഭീഷ്ടം നൽകുന്ന കാമധേനുവായിരിക്കട്ടെ.'