स च एवंरूपः समस्तेभ्यः परिच्छिन्नस्वभावेभ्यः शिवान्तेभ्यः तत्त्वेभ्यो यत् उत्तीर्णम् अपरिच्छिन्नसंविन्मात्ररूपं तद् एव च परमार्थः तत् वस्तुव्यवस्थास्थानं तत् विश्वस्य ओजः तेन प्राणिति विश्वम् तद् एव च अहम् अतो विश्वोत्तीर्णो विश्वात्मा च अहम् इति
Transliteration (IAST)
sa ca evaṃrūpaḥ samastebhyaḥ paricchinnasvabhāvebhyaḥ śivāntebhyaḥ tattvebhyo yat uttīrṇam aparicchinnasaṃvinmātrarūpaṃ tad eva ca paramārthaḥ tat vastuvyavasthāsthānaṃ tat viśvasya ojaḥ tena prāṇiti viśvam tad eva ca aham ato viśvottīrṇo viśvātmā ca aham iti
ഇത്തരത്തിലുള്ള ആ വികൽപം ഇപ്രകാരമാണ്: പരിച്ഛിന്നസ്വഭാവമുള്ള, ശിവംവരെയുള്ള സമസ്തതത്ത്വങ്ങളിൽനിന്നും ഉത്തീർണമായ, അപരിച്ഛിന്നസംവിന്മാത്രരൂപമായതുതന്നെ പരമാർഥം; അതാണ് വസ്തുവ്യവസ്ഥയുടെ സ്ഥാനം, അതാണ് വിശ്വത്തിന്റെ ഓജസ്സ്, അതിനാലാണ് വിശ്വം പ്രാണനംചെയ്യുന്നത് (ജീവിക്കുന്നത്); അതുതന്നെ ഞാൻ. അതിനാൽ ഞാൻ വിശ്വോത്തീർണനും വിശ്വാത്മാവുമാകുന്നു.