ननु सो ऽपि अब्रुवन् विपरीतं वा ब्रुवन् किं न त्याज्यः नैव इति ब्रूमः तस्य हि पूर्णज्ञानत्वात् एव रागाद्यभाव इति अवचनादिकं शिष्यगतेनैव केनचित् अयोग्यत्वानाश्वस्तत्वादिना निमित्तेन स्यात् इति तदुपासने यतनीयं शिष्येण न तत्त्यागे
Transliteration (IAST)
nanu so 'pi abruvan viparītaṃ vā bruvan kiṃ na tyājyaḥ naiva iti brūmaḥ tasya hi pūrṇajñānatvāt eva rāgādyabhāva iti avacanādikaṃ śiṣyagatenaiva kenacit ayogyatvānāśvastatvādinā nimittena syāt iti tadupāsane yatanīyaṃ śiṣyeṇa na tattyāge
ശങ്ക: അവനും, ഉപദേശിക്കാതെയോ വിപരീതമായി ഉപദേശിച്ചോ, ത്യാജ്യനല്ലയോ? അല്ലെന്നു ഞങ്ങൾ പറയുന്നു — അവന്റെ പൂർണജ്ഞാനത്വത്താൽത്തന്നെ രാഗാദ്യഭാവമുള്ളതുകൊണ്ട്; ഉപദേശിക്കാതിരിക്കൽ മുതലായവ ശിഷ്യനിൽത്തന്നെ വർത്തിക്കുന്ന അയോഗ്യത്വം, അനാശ്വസ്തത്വം മുതലായ ഏതെങ്കിലുമൊരു നിമിത്തത്താൽ ആകാം — ഇപ്രകാരം ശിഷ്യൻ അവനെ ഉപാസിക്കാൻ യത്നിക്കണം, ത്യജിക്കാനല്ല.