इति रिक्तस्य जन्तोः अतिरिक्ता वाचोयुक्तिः तासां काञ्चन प्रसिद्धिं प्रमाणीकुर्वता अभ्युपगन्तव्यम् एव आगमप्रामाण्यम् इति स आगम आश्रयणीयो यत्र उत्कृष्टं फलम् इत्य् अलम् अन्येन
Transliteration (IAST)
iti riktasya jantoḥ atiriktā vācoyuktiḥ tāsāṃ kāñcana prasiddhiṃ pramāṇīkurvatā abhyupagantavyam eva āgamaprāmāṇyam iti sa āgama āśrayaṇīyo yatra utkṛṣṭaṃ phalam ity alam anyena
ഇപ്രകാരം ശൂന്യനായ (മൂഢനായ) ജന്തുവിന്റേത് അതിരിക്തമായ വാചോയുക്തിമാത്രമാണ്. ആ പ്രസിദ്ധികളിലൊന്നിനെ പ്രമാണമാക്കുന്നവൻ ആഗമപ്രാമാണ്യം അംഗീകരിക്കുകതന്നെ വേണം. അതുകൊണ്ട് ഏതിൽ ഉത്കൃഷ്ടമായ ഫലമുണ്ടോ ആ ആഗമത്തെ ആശ്രയിക്കണം — മറ്റുള്ളതുകൊണ്ടു മതി.