साधिभूताधिदैवं मां साधियज्ञं च ये विदुः ।
प्रयाणकालेऽपि च मां ते विदुर्युक्तचेतसः ॥
७-३० ॥
sādhibhūtādhidaivaṃ māṃ sādhiyajñaṃ ca ye viduḥ |
prayāṇakāle'pi ca māṃ te viduryuktacetasaḥ ||
7-30 ||
അധിഭൂതത്തോടും അധിദൈവത്തോടും അധിയജ്ഞത്തോടുംകൂടി എന്നെ ആരു അറിയുന്നുവോ, യുക്തമായ ചിത്തമുള്ള അവർ പ്രയാണകാലത്തും (മരണസമയത്തും) എന്നെ അറിയുന്നു.