अथात्रैव जाग्रदाद्यवस्था निरूप्यन्ते तत्र वेद्यस्य तद्विषयायाश् च संविदो यत् वैचित्र्यम् अन्योन्यापेक्षं सत् सा अवस्था न वेद्यस्य केवलस्य न चापि केवलायाः संविदो न चापि पृथक् पृथक् द्वे
Transliteration (IAST)
athātraiva jāgradādyavasthā nirūpyante tatra vedyasya tadviṣayāyāś ca saṃvido yat vaicitryam anyonyāpekṣaṃ sat sā avasthā na vedyasya kevalasya na cāpi kevalāyāḥ saṃvido na cāpi pṛthak pṛthak dve
ഇനി ഇവിടെത്തന്നെ ജാഗ്രദാദ്യവസ്ഥകൾ നിരൂപിക്കപ്പെടുന്നു. അവിടെ വേദ്യത്തിന്റെയും അതിനെ വിഷയമാക്കിയ സംവിത്തിന്റെയും അന്യോന്യാപേക്ഷമായ ഏതു വൈചിത്ര്യമുണ്ടോ, അതാണ് അവസ്ഥ; അത് കേവലം വേദ്യത്തിന്റേതല്ല, കേവലം സംവിത്തിന്റേതുമല്ല, പൃഥക്പൃഥക്കായ ഈ രണ്ടിന്റേതുമല്ല.