भावितेऽभाविते वापि शिवत्वे शिवतैव मे ।
सर्वदा पितृमात्रादितौल्यदार्ढ्येन योगिता ॥८२॥
bhāvite'bhāvite vāpi śivatve śivataiva me |
sarvadā pitṛmātrāditaulyadārḍhyena yogitā
(എന്റെ) ശിവത്വം ഭാവിക്കപ്പെട്ടാലും (ധ്യാനിക്കപ്പെട്ടാലും) ഭാവിക്കപ്പെട്ടില്ലെങ്കിലും, എനിക്ക് എപ്പോഴും ശിവതമാത്രമേയുള്ളൂ; (അതുമായുള്ള) യോഗിത (സംയോഗം) പിതാവ്, മാതാവ് മുതലായവരെക്കുറിച്ചുള്ള (നിശ്ചയത്തിന്) തുല്യമായ ദാർഢ്യത്തോടെ (നിലനിൽക്കുന്നു).