सोऽहं शिवः सुतृप्तोऽस्मि होम इत्युदितः परः ।
अत्राकारे न यन्मेऽस्ति तदाकारान्तरेऽस्ति मे ॥९१॥
so'haṃ śivaḥ sutṛpto'smi homa ityuditaḥ paraḥ |
atrākāre na yanme'sti tadākārāntare'sti me
'ആ ശിവൻ ഞാനാകുന്നു, ഞാൻ സുതൃപ്തനാകുന്നു' — ഇപ്രകാരം പരമമായ ഹോമം പറയപ്പെട്ടു; ഈ ആകാരത്തിൽ എന്റേതല്ലാത്തത് യാതൊന്നോ, അത് മറ്റൊരാകാരത്തിൽ എന്റേതാകുന്നു (അങ്ങനെ ഏകാത്മാവിന് പുറത്ത് ഒന്നുമില്ല).