The Great Liberation Tantra3.101
ब्रह्मश्रोता ब्रह्ममन्ता ब्रह्मान्वेषणमानसः ।
यतात्मा दृढबुद्धिः स्यात् साक्षाद्ब्रह्मेति भावयन् ॥१०१॥
brahmaśrotā brahmamantā brahmānveṣaṇamānasaḥ |
yatātmā dṛḍhabuddhiḥ syāt sākṣādbrahmeti bhāvayan ||101||
— ബ്രഹ്മശ്രോതാ — ബ്രഹ്മത്തെ ശ്രവിക്കുന്നവൻ ; — ബ്രഹ്മമന്താ — ബ്രഹ്മത്തെ മനനംചെയ്യുന്നവൻ ; — ബ്രഹ്മാന്വേഷണമാനസഃ — ബ്രഹ്മാന്വേഷണമാനസൻ ; — യതാത്മാ — യതാത്മാവ് ; — ദൃഢബുദ്ധിഃ — ദൃഢബുദ്ധി ; — സ്യാത് — ആയിരിക്കണം ; — സാക്ഷാദ്ബ്രഹ്മേതി — 'ഇതു സാക്ഷാൽ ബ്രഹ്മം' എന്ന് ; — ഭാവയൻ — ഭാവനചെയ്തുകൊണ്ട് ബ്രഹ്മത്തെ ശ്രവിക്കുന്നവനും മനനംചെയ്യുന്നവനും, ബ്രഹ്മാന്വേഷണമാനസനും, യതാത്മാവും, ദൃഢബുദ്ധിയും, 'ഇതു സാക്ഷാൽ ബ്രഹ്മം' എന്നു ഭാവനചെയ്യുന്നവനുമായിരിക്കണം.